വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുളള ജെഡി(യു)വും- ബിജെപിയും സഖ്യം രൂപീകരിച്ച വിഷയത്തില്‍ വിശദീകരണവുമായി ജെഡി(യു) ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി.ബിഹാറില്‍ മാത്രമാണ് പാര്‍ട്ടി ബിജെപിയുമായി സഖ്യം ചെയ്തതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നേരിടുമെന്നും കെ.സി. ത്യാഗി പറഞ്ഞു.
കശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ ഭേദഗതി വരുത്തുന്നത് രാജ്യത്തിന്‍റെ ഐക്യത്തെയും സമഗ്രതയെയും പ്രതികൂലമായി ബാധിക്കും.ജമ്മുകശ്മീരിലെ സമീപകാല സംഭവ വികാസങ്ങളെ തുടര്‍ന്ന് ആര്‍ട്ടിക്കള്‍ 370,35 എ റദ്ദാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനതല ചര്‍ച്ച നടത്താന്‍ ദേശീയ എക്സിക്യുട്ടീവ് യോഗം കെ.സി. ത്യാഗി, ആര്‍.പി. സിംഗ്, പ്രശാന്ത് കിഷാര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രൂപികരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി ജനവിധി തേടുന്നതായി പ്രഖ്യാപിച്ച ജെ ഡി(യു) ദേശീയ അധ്യക്ഷന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സാധ്യത തേടുന്നതായും വ്യക്തമാക്കി.