ETV Bharat / bharat

കോൺഗ്രസ് വിമത എംഎൽഎമാരെ ബിജെപി ബന്ദികളാക്കിയെന്ന് അശോക്‌ ഗെലോട്ട് - hariyana

കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി ഈ നിലപാടാണ് സ്വീകരിച്ചതെന്നും രാജസ്ഥാനിലും ഈ നിലപാടാണ് ബിജെപി സ്വീകരിക്കാൻ പോകുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

രാജസ്ഥാൻ പ്രതിസന്ധി  ജയ്‌പൂർ  രാജസ്ഥാൻ  ഹരിയാന  കോൺഗ്രസുകാരെ ബിജെപി ബന്ദികളാക്കിയെന്ന് അശോക്‌ ഖേലോട്ട്  അശോക്‌ ഖേലോട്ട്  കർണാടക, മധ്യപ്രദേശ്  Rajastan  jaipur  hariyana  rajastan crisis
ഹരിയാനയിൽ കോൺഗ്രസുകാരെ ബിജെപി ബന്ദികളാക്കിയെന്ന് അശോക്‌ ഖേലോട്ട്
author img

By

Published : Jul 24, 2020, 3:10 PM IST

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിലെ വിമത എംഎൽഎമാരെ ഹരിയാനയിൽ ബിജെപി ബന്ദികളാക്കിയെന്ന് മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്. ഇത് എല്ലാവർക്കും അറിയാമെന്നും അവർ ഞങ്ങളുടെ സ്വന്തം സഹപ്രവർത്തകരാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഹപ്രവർത്തകരുടെ ടെലിഫോണുകൾ പിടിച്ചെടുത്തു. അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന് പിടിയിലായവർ ആവശ്യപ്പെടുന്നു. ചിലർക്ക് രോഗങ്ങളുണ്ടെന്നും കൂടാതെ കേന്ദ്രം വിഷയത്തെ അവഗണിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഹരിയാനയിൽ ബിജെപി സർക്കാരാണ് ഉള്ളത്. കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി സ്വീകരിച്ച നിലപാട് ഇത്തരത്തിൽ തന്നെയായിരുന്നുവെന്നും രാജസ്ഥാനിലും ഈ നിലപാടാണ് ബിജെപി സ്വീകരിക്കുവാൻ പോകുന്നതെന്നും ഗെലോട്ട് പറഞ്ഞു. എന്നാൽ ജനങ്ങളും എംഎൽഎമാരും കോൺഗ്രസിനൊപ്പം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നതസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സമ്മർദം മൂലം ഗവർണർ നിയമസഭാ യോഗം ആരംഭിക്കുവാൻ അനുവദിക്കുന്നില്ല. ഈ നടപടിയിൽ തങ്ങൾ സന്തുഷ്‌ടരല്ലെന്നും സഭയിൽ വ്യക്തമായ ഭൂരിപക്ഷം കാണിക്കുവാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.