ETV Bharat / bharat

ബിജെപി കെവിഡിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നു: മനീഷ് സിസോഡിയ

ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ ഗ്രാമങ്ങളിലേക്ക് മടങ്ങാനായി ആളുകളുടെ വലിയ തിരക്ക് ഉണ്ടായി. സ്ഥലം സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡി താൽകാലിക സൗകര്യം ഒരുക്കി കൊടുത്തു

author img

By

Published : Mar 29, 2020, 1:16 PM IST

ന്യൂഡൽഹി  ആം ആദ്മി  ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ  ബിജെപി രാഷ്ട്രീയം കളിക്കുന്നു  യോഗി സര്‍ക്കാര്‍  മനീഷ് സിസോഡിയ

ന്യൂഡൽഹി: സംസ്ഥാനത്തെ വൈദ്യുതിയും വെള്ളവും ആം ആദ്മി കട്ട് ചെയ്യുന്നതായും ഇതിനെത്തുടര്‍ന്നാണ് ഡൽഹിയിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നതെന്നും ഉള്ള യോഗി സര്‍ക്കാരിന്‍റെ പ്രസ്ഥാവനക്കെതിരെ ആം ആദ്മി പാര്‍ട്ടി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. കൊവിഡ് 19 ന്‍റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും സിസോഡിയ ആരോപിച്ചു.

ലോക് ഡൗൺ നിലവിൽ വന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് ദിവങ്ങളായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തത്. ഇത്തരത്തിൽ പലായനം ചെയ്യുന്നവര്‍ക്കായി ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിൽ സർക്കാർ ബസ് സർവീസ് ഒരുക്കിയിരുന്നു. ഇത്തരത്തിൽ ഡൽഹിയിൽ നിന്നും നിരവധിയാളുകൾ ഉത്തര്‍ പ്രദേശിലെത്തിയ സാഹചര്യത്തിലാണ് യോഗി സര്‍ക്കാര്‍ ഡൽഹി സര്‍ക്കാരിനെതിരെ തിരിഞ്ഞത്.

നാട്ടിലേക്ക് മടങ്ങുന്നവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ബസ് സൗകര്യം ഒരുക്കിയിരുന്നു. ബസിൽ സാമൂഹ്യ അകലം പാലിക്കണമെന്ന് എന്ന നിർദേശം ഉണ്ടെങ്കിലും ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ ഗ്രാമങ്ങളിലേക്ക് മടങ്ങാനായി ആളുകളുടെ വലിയ തിരക്ക് ഉണ്ടായി. സ്ഥലം സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡി താൽക്കാലിക സൗകര്യം ഒരുക്കി കൊടുത്തു. ഇതിന് പിന്നിലെയാണ് യോഗിയുടെ പ്രസ്ഥാനക്ക് സിസോഡിയ മറുപടി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.