ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്ത് നിന്ന് ആളുകളെ ഇറക്കി പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. തനിക്കെതിരെ പ്രചാരണം നടത്തുന്നതിന് ബിജെപി 200 എംപിമാരെയും 70 മന്ത്രിമാരെയും 11 മുഖ്യമന്ത്രിമാരെയുമാണ് രാജ്യതലസ്ഥാനത്ത് എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോകപ്ലൂരി മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥി സുരേന്ദ്ര കുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‌രിവാള്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്.
അവര്‍ നിങ്ങള്‍ക്കിടയില്‍ വന്ന് നമ്മളെ അപമാനിക്കും നിങ്ങളുടെ സ്‌കൂളുകള്‍ മോശാവസ്ഥയിലാണെന്ന് ആരോപിക്കും ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തതാണെന്ന് ആക്ഷേപിക്കും അപ്പോള്‍ നിങ്ങള്‍ നിശബ്‌ദരായി ഇരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.