ETV Bharat / bharat

ദിഗ് വിജയ് സിങിന്‍റെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി - ദിഗ് വിജയ് സിങിന്‍റെ വിവാദ പ്രസ്താവന

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിറം നോക്കി തരം തിരിക്കുന്നത് ശരിയല്ല. കുറ്റം ആര് ചെയ്താലും കുറ്റം തന്നെയാണെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

ദിഗ് വിജയ് സിങ്
author img

By

Published : Sep 19, 2019, 9:58 AM IST

ന്യൂഡല്‍ഹി: കാവി ധരിച്ചവര്‍ ക്ഷേത്രത്തില്‍ ബലാല്‍സംഗം ചെയ്യുകയാണെന്ന മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്‍റെ വിവാദ പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയാകുന്നു. മധ്യപ്രദേശ് അധ്യാത്മിക് വിഭാഗിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശാന്ത് സമാഗം പരിപാടിയില്‍ സംസാരിക്കവെയാണ് ദിഗ് വിജയ്‌ സിങ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനക്ക് പിന്നാലെ കോണ്‍ഗ്രസിനെയും സിങിനേയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി.

കുറ്റകൃത്ര്യങ്ങള്‍ ചെയ്യുന്നവരെ നിറം നോക്കി തരം തിരിക്കുന്നത് ശരിയല്ല. കുറ്റം ആര് ചെയ്താലും കുറ്റം തന്നെയാണെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. കാവി നിറത്തിലുള്ള വസ്ത്രം അണിയുന്നവരെയും ബിജെപി പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ദിഗ് വിജയ് സിങിന്‍റെ രീതിയാണ്. അദ്ദേഹത്തിന് ബുദ്ധി ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാവിയുടുക്കുന്ന കോണ്‍ഗ്രസുകാരുമുണ്ടെന്ന് അദ്ദേഹം മനസിലാക്കണമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

Digvijaya Singh

അതേ സമയം പ്രസ്താവന വിവാദമായതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ മതം ആത്മീയതയാണ്. കാവി വസ്ത്രം ഉടുക്കുന്നവരില്‍ നിന്നും മാന്യമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിലര്‍ കാവിയെ മറയാക്കി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ മതങ്ങള്‍ക്ക് തങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ബിജെപിയും ബജ്‌റംഗ്‌ദളും പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യിൽ നിന്ന് പണം പറ്റിയെന്ന ദിഗ്വിജയ് സിങിന്‍റെ ആരോപണവും അടുത്തിടെ വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.