ETV Bharat / bharat

ശിവ പ്രതാപ് ശുക്ല രാജ്യസഭയില്‍ ബിജെപി ചീഫ് വിപ്പാകും

ആദ്യ മോദി മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു ശിവ പ്രതാപ് ശുക്ല.

author img

By

Published : Jul 21, 2020, 12:11 PM IST

Shiv Pratap Shukla  Chief Whip  Rajya Sabha  BJP  ശിവ പ്രതാപ് ശുക്ല  ബിജെപി ചീഫ് വിപ്പ്  ശിവ പ്രതാപ് ശുക്ലയെ ബിജെപി ചീഫ് വിപ്പായി നിയമിച്ചു
ശിവ പ്രതാപ്

ന്യൂഡൽഹി: ശിവ പ്രതാപ് ശുക്ലയെ രാജ്യസഭയിൽ ബിജെപി ചീഫ് വിപ്പായി നിയമിച്ചു. ആദ്യ മോദി മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു ശിവ പ്രതാപ് ശുക്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോട്ടയായ ഗോരഖ്‌പൂർ സ്വദേശിയാണ് 65കാരനായ ശുക്ല. ഫെബ്രുവരിയിൽ ഉത്തർപ്രദേശിൽ ബിജെപിയുടെ വൈസ് പ്രസിഡന്‍റായി നിയമിതനായ ശുക്ല 2016ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിൽ നിരവധി തവണ മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്.

യുപിയിലെ രുദ്രാപൂരിലെ ഖജ്നിയിൽ ജനിച്ച ശുക്ല ദീൻ ദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം പൂർത്തിയാക്കി. 1970 കളുടെ തുടക്കത്തിൽ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്‍റെ നേതാവായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1981ൽ ഭാരതീയ ജനത യുവ മോർച്ചയുടെ പ്രൊവിൻഷ്യൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത്, ആഭ്യന്തര സുരക്ഷാ പരിപാലന നിയമപ്രകാരം അറസ്റ്റിലായ അദ്ദേഹം 1975 മുതൽ 1977 വരെ 19 മാസം ജയിലിലായിരുന്നു. 1989 ൽ ആദ്യമായി ഉത്തർപ്രദേശ് നിയമസഭാംഗമായി ശുക്ല തെരഞ്ഞെടുക്കപ്പെട്ടു. 1991, 1993, 1996 വർഷങ്ങളിൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.