ജയ്‌പൂര്‍: രാജസ്ഥാനിൽ 11 ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജയ്‌പൂര്‍, ജുഞ്ജുനു, ടോങ്ക്, സവായ് മാധോപൂർ, ശ്രീഗംഗനഗർ, ജോധ്പൂർ, പാലി, കോട്ട, ബുണ്ടി, ബാരൻ, ഹല ലാവർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജൽവാറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63 പക്ഷികളാണ് ചത്തത്. ജില്ലയിൽ ആകെ 356 പക്ഷികളാണ് ചത്തത്.
സംസ്ഥാനത്ത് പക്ഷിപ്പനി മൂലം ആകെ 2,522 പക്ഷികളാണ് ചത്തത്. ഇതിൽ 211 സാമ്പിളുകൾ ഭോപ്പാലിലേക്ക് വിദഗ്‌ധ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. അതേസമയം പക്ഷിപ്പനി പടരാതിരിക്കാൻ സർക്കാർ മുൻകരുതൽ നടപടി സ്വീകരിച്ചെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. രാജസ്ഥാനെ കൂടാതെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.