ന്യൂഡല്‍ഹി:യു.ജി.സിയെ മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച ബില്‍ അടുത്ത മാസം അഞ്ചിന് കേന്ദ്രമന്ത്രിസഭയില്‍ സമര്‍പ്പിക്കും. 1951 ലെ യു.ജി.സി ആക്റ്റ് റദ്ദാക്കി യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷനെ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള കരട് മാര്‍ഗ നിര്‍ദേശം മന്ത്രാലയം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിയമത്തിനായി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രാലയം തേടിയിരുന്നു.
യു.ജി.സി രാജ്യത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ എഞ്ചിനീയറിങ്, ഫാര്‍മസി, മാനേജ്മെന്‍റ് തുടങ്ങിയവയുടെ മേല്‍നോട്ടമാണ് വഹിക്കുന്നത്.