പാട്‌ന: ക്ഷയരോഗിയായ സ്ത്രീ അന്‍പതിനായിരം രൂപക്ക് മക്കളെ വില്‍ക്കാന്‍ ശ്രമിച്ചു. ബിഹാറിലെ നളന്ദയിലാണ് സംഭവം. മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്ത് വന്നതോടെ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോഷകാഹാരക്കുറവായതിനാല്‍ കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഇവര്‍ കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്‌ത്രീയുടെയും കുട്ടികളുടെയും അവസ്ഥ അറിഞ്ഞ ആശുപത്രി അധികൃതരാണ് മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദാരിദ്ര്യം മൂലം അമ്മ മക്കളെ വിൽക്കാന്‍ ശ്രമിച്ചു - ക്ഷയരോഗിയായ അമ്മ മക്കളെ വിൽക്കാന്‍ ശ്രമിച്ചു
അന്‍പതിനായിരം രൂപക്കാണ് അമ്മ മക്കളെ വിൽക്കാന്‍ ശ്രമിച്ചത്