പാട്‌ന: മുസാഫർപൂരിലെ ഗോബർസാഹിയിലെ ഐസിഐസിഐ ബാങ്കിൽ നിന്നും എട്ട് ലക്ഷം രൂപ മോഷണം പോയി. ബാങ്കിൽ നിന്നും 8,05,115 രൂപ നഷ്‌ടപ്പെട്ടെന്നും മുഖംമൂടി ധരിച്ചെത്തിയ മോഷ്‌ടാക്കൾ സെക്യൂരിറ്റിയെ തടഞ്ഞു വെച്ചതിനു ശേഷം പണം തട്ടിയെടുക്കുകയായിരുന്നെന്ന് ബ്രാഞ്ച് മാനേജർ പറഞ്ഞു. വിചിത്രമായ കേസാണിതെന്നും ആറു പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും സീനിയർ സൂപ്രണ്ട് പൊലീസ് മനോജ് കുമാർ പറഞ്ഞു. സിസിടിവി ക്യാമറയിൽ മുഴുവൻ സംഭവം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി സ്പെഷ്യൽ ടീമിനെ നിയോഗിച്ചെന്ന് മനോജ് കുമാർ കൂട്ടിച്ചേർത്തു.
ഐസിഐസിഐ ബാങ്കിൽ നിന്ന് എട്ട് ലക്ഷം രൂപ മോഷണം പോയി - ഐസിഐസിഐ ബാങ്കിൽ നിന്നും എട്ട് ലക്ഷം രൂപ മോഷണം
വിചിത്രമായ കേസാണിതെന്നും ആറു പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും സീനിയർ സൂപ്രണ്ട് പൊലീസ് മനോജ് കുമാർ പറഞ്ഞു.
പാട്‌ന: മുസാഫർപൂരിലെ ഗോബർസാഹിയിലെ ഐസിഐസിഐ ബാങ്കിൽ നിന്നും എട്ട് ലക്ഷം രൂപ മോഷണം പോയി. ബാങ്കിൽ നിന്നും 8,05,115 രൂപ നഷ്‌ടപ്പെട്ടെന്നും മുഖംമൂടി ധരിച്ചെത്തിയ മോഷ്‌ടാക്കൾ സെക്യൂരിറ്റിയെ തടഞ്ഞു വെച്ചതിനു ശേഷം പണം തട്ടിയെടുക്കുകയായിരുന്നെന്ന് ബ്രാഞ്ച് മാനേജർ പറഞ്ഞു. വിചിത്രമായ കേസാണിതെന്നും ആറു പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും സീനിയർ സൂപ്രണ്ട് പൊലീസ് മനോജ് കുമാർ പറഞ്ഞു. സിസിടിവി ക്യാമറയിൽ മുഴുവൻ സംഭവം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി സ്പെഷ്യൽ ടീമിനെ നിയോഗിച്ചെന്ന് മനോജ് കുമാർ കൂട്ടിച്ചേർത്തു.
https://www.aninews.in/news/national/general-news/bihar-six-people-rob-over-rs-8-lakh-from-bank-in-muzaffarpur20191006071116/
Conclusion: