പട്ന: ബിഹാറിലെ സസാറാം, ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിലെ മൂന്ന് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. പ്രധാനമന്ത്രി മോദി ഇന്ന് മുതൽ ബിഹാറിൽ 12 തിരഞ്ഞെടുപ്പ് റാലികൾ നടത്തും. എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രധാനമന്ത്രി മോദി ബിഹാറിൽ 12 തെരഞ്ഞെടുപ്പ് റാലികൾ നടത്തുമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
ഒക്ടോബർ 23ന് ശാസറാം ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിൽ റാലികൾ നടത്തും. പ്രധാനമന്ത്രി ദർഭംഗ, മുസാഫർപൂർ, പട്ന എന്നിവിടങ്ങളിൽ ഒക്ടോബർ 28നും ഛപ്ര, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, പശ്ചിമ ചമ്പാരൻ, സഹർസ, അരാരിയ എന്നിവിടങ്ങളിൽ നവംബർ 3നും റാലികൾ നടത്തും.
പ്രധാനമന്ത്രി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസം പാർട്ടിക്ക് മാത്രമല്ല സഖ്യകക്ഷികൾക്കും ഗുണം ചെയ്യുമെന്ന് ഫഡ്‌നാവിസ് വാദിച്ചു. 243 അംഗ നിയമസഭയിൽ യഥാക്രമം 121-122 സീറ്റുകളിൽ മത്സരിക്കാൻ ബിജെപിയും ജെഡിയുവും സമ്മതിച്ചിരുന്നു. ധാരണ പ്രകാരം 122 സീറ്റുകളുടെ വിഹിതമുള്ള ജെഡിയു അതിന്‍റെ ക്വാട്ടയിൽ നിന്ന് ജിതിൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് സീറ്റുകൾ നൽകി.
എൻഡിഎ വികാസ്ഷീൽ ഇൻസാൻ പാർട്ടിയെ ഔദ്യോഗികമായി ഉൾപ്പെടുത്തി ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 11 സീറ്റുകൾ നൽകി.