പട്‌ന: നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിലെ ഐഎൻസി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ന്യൂനപക്ഷ സ്ഥാനാർത്ഥികളില്ല. ഇത് ന്യൂനപക്ഷ വോട്ടർമാർക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ സാധ്യതയുണ്ടാക്കുമെന്ന് സൂചന.
ജനങ്ങൾക്ക് കോൺഗ്രസിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് ജെഡിയു, എൽജെപി, ആർജെഡി പാർട്ടികൾക്ക് സീറ്റുകൾ ലഭിച്ചതെന്നും പ്രദേശവാസിയായ ഷമീം ഹസൻ പറയുന്നു.
ന്യൂനപക്ഷങ്ങൾ അടിമ തൊഴിലാളികളെപ്പോലെയാണെന്ന് കോൺഗ്രസ് കരുതുന്നു, പാർട്ടി വിചാരിക്കുന്നതുപോലെ ആളുകൾ ചെയ്യുമെന്ന് വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളോട് പെരുമാറിയ രീതി എല്ലാവർക്കും കാണാൻ കഴിയും. ഇപ്പോൾ വോട്ടർമാർ ബുദ്ധിയുള്ളവരായി മാറിയിരിക്കുന്നതായി പട്‌ന ആസ്ഥാനമായുള്ള വോട്ടർ ആസ് മുഹമ്മദ് പറഞ്ഞു.
243 സീറ്റുകളുള്ള ബിഹാർ നിയമസഭയില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിൽ വോട്ടിങ്ങ് നടത്തുകയും നവംബർ 10 ന് ഫലം പുറത്തുവരുകയും ചെയ്യും.