ന്യൂഡൽഹി: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊവിഡ് വ്യാപന സാഹചര്യമുണ്ടാകില്ലെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷ പാർട്ടികൾ. ഇതുസംബന്ധിച്ച് കമ്മീഷൻ ഉന്നതരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ മെമ്മോറാണ്ടം സമർപ്പിച്ചു.
കൊവിഡ് -19 സംസ്ഥാനത്തെ സാരമായി ബാധിച്ചു. തലസ്ഥാന നഗരമായ പട്നയിൽ 89 കണ്ടെയ്നമെന്റ് സോണുകളും 16 ജില്ലകളും പൂട്ടിയിരിക്കുകയാണ്. 7.5 കോടി ജനസംഖ്യയുള്ള ബിഹാർ സംസ്ഥാനത്ത് ശാരീരിക അകലം പാലിക്കുന്നത് വോട്ടെടുപ്പ് പാനൽ എങ്ങനെ ഉറപ്പാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ, സിപിഐ, സിപിഐ-എം, ഹിന്ദുസ്ഥാൻ അവാം മോർച്ച എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. ബിഹാർ നിയമസഭയുടെ കാലാവധി നവംബർ 29 ന് അവസാനിക്കും.