പട്ന: കൊറോണ വൈറസിനെതിരായ ബിഹാര്‍ സംസ്ഥാനത്തിന്റെ പോരാട്ടത്തിൽ മുൻപന്തിയിൽ നിന്നിരുന്ന ആരോഗ്യ സെക്രട്ടറി സഞ്ജയ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ബിഹാർ സർക്കാർ.
ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ 1993 ബാച്ച് ഓഫീസർ ഉദയ് സിംഗ് കുമാവത്തിനോട് പോസ്റ്റ് മാറ്റം ചെയ്യാൻ നിര്‍ദേശിക്കുന്നു. ഉദയ് സിംഗ് കുമാവത്ത് ടൂറിസം വകുപ്പിന്റെ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. പെട്ടന്ന് ഉണ്ടായ സ്ഥാനമാറ്റത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. ക്യാബിനറ്റ് സെക്രട്ടേറിയറ്റ് വകുപ്പിന്റെ ചുമതലയും ഏതാനും മാസങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.