ETV Bharat / bharat

ബിഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം - ബീഹാര്‍

വെള്ളപ്പൊക്കം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ബിഹാറില്‍ ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദിയുടെ വീടിന് മുന്നില്‍ പ്രതിഷേധം

ബീഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടിനു നേരേ പ്രതിഷേധം
author img

By

Published : Oct 13, 2019, 4:14 PM IST

പാട്‌ന : ബിഹാറിലെ വെള്ളപ്പൊക്കം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദിയുടെ വസതിയിലേക്ക് ജനങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. രാജേന്ദ്ര നഗര്‍ പ്രദേശത്തെ ജനങ്ങളാണ് ഉപമുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയിലധികമായി ബിഹാറിലെ പല നഗരങ്ങളും വെള്ളത്തിനടിയിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് കന്‍ഗര്‍ബാഗ്, രാജേന്ദ്ര നഗര്‍, ഗര്‍ദാനി ബാഗ്, എസ്കെ പുരി എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

രാജേന്ദ്ര നഗര്‍ പ്രദേശത്തെ വലിയതോതില്‍ വെള്ളപ്പൊക്കം ബാധിച്ചിരുന്നു. നഗരം പകര്‍ച്ചാവ്യാധി ഭീഷണിയിലാണ്. 900 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 73 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Intro:Body:

https://www.aninews.in/news/national/general-news/bihar-floods-locals-protest-outside-deputy-cm-residence-in-patna20191013141939/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.