ETV Bharat / bharat

ബിഹാർ വെള്ളപ്പൊക്കം; മരണം 25 ആയി - ബീഹാർ വെള്ളപ്പൊക്കം; മരണസംഖ്യ 25 ആയി

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം, ദർഭംഗയിൽ 20 ലക്ഷം വെള്ളപ്പൊക്ക ദുരിതബാധിതരുണ്ട്. അതേസമയം, നേപ്പാളിൽ നിന്നുള്ള നദികളുടെ ഒഴുക്ക് മന്ദഗതിയിലായിട്ടുണ്ട്

Bihar floods  Death toll mounts to 25 in Bihar  77.77 lakh people affected in Bihar  16 districts affected by flood  ബീഹാർ വെള്ളപ്പൊക്കം; മരണസംഖ്യ 25 ആയി  ബീഹാർ വെള്ളപ്പൊക്കം
ബീഹാർ വെള്ളപ്പൊക്കം
author img

By

Published : Aug 14, 2020, 9:23 AM IST

Updated : Aug 14, 2020, 9:36 AM IST

പട്‌ന: ബിഹാറിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ദർഭംഗയിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം, ദർഭംഗയിൽ 20 ലക്ഷം വെള്ളപ്പൊക്ക ദുരിതബാധിതരുണ്ട്. അതേസമയം, നേപ്പാളിൽ നിന്നുള്ള നദികളുടെ ഒഴുക്ക് മന്ദഗതിയിലായിട്ടുണ്ട്.

നേരത്തെ മുസാഫർപൂരിൽ നിന്ന് ആറ്, വെസ്റ്റ് ചമ്പാരനിൽ നിന്ന് നാല്, സരൺ, സിവാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സീതാമർഹി, ഷിയോഹർ, സുപോൾ, കിഷൻഗഞ്ച്, ഗോപാൽഗഞ്ച്, ഈസ്റ്റ് ചമ്പാരൻ, ഖഗേറിയ, സമസ്തിപൂർ, മധുബാനി, മാധേപുര, സഹർസ എന്നിവയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച മറ്റ് ജില്ലകൾ. സംസ്ഥാനത്ത് വെള്ളപ്പൊക്കം ബാധിച്ചവരുടെ എണ്ണം 77.77 ലക്ഷത്തിൽ നിന്ന് കഴിഞ്ഞ ദിവസം 77.18 ലക്ഷമായി കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച രണ്ട് ലക്ഷത്തിലധികം ആളുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. എൻ‌ഡി‌ആർ‌എഫിന്‍റെയും എസ്‌ഡി‌ആർ‌എഫിന്‍റെയും ടീമുകൾ അഞ്ച് ലക്ഷത്തിലധികം ആളുകളെ മെറൂൺ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. 12,500 ഓളം പേർ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. കൂടാതെ, 1000ലധികം കമ്മ്യൂണിറ്റി അടുക്കളകളിൽ എട്ട് ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്നു. 14 ജില്ലകളിലായി 23 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് എൻ‌ഡി‌ആർ‌എഫ് ഒൻപതാം ബറ്റാലിയൻ കമാൻഡന്‍റ് വിജയ് സിൻഹ പറഞ്ഞു.

Last Updated : Aug 14, 2020, 9:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.