ETV Bharat / bharat

ബിഹാര്‍ തെരഞ്ഞെടുപ്പ്: ജനതാദള്‍(യു)വിന്‍റെ വിഭജന രാഷ്ട്രീയം

ജനതാദള്‍(യു)വിന്‍റെ വിഭജന രാഷ്ട്രീയം എൻഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ ഗുണകരമാവുന്നത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് ലേഖകൻ ബിലാൽ ഭട്ട്

ബിഹാർ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം  ബിഹാർ തെരഞ്ഞെടുപ്പിലെ നിലപാടുകൾ  ജനതാദള്‍(യു)വിന്‍റെ വിഭജന രാഷ്ട്രീയം  ആർജെഡി നിലപാടുകൾ വിലയിരുത്തുന്നു  വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്  bihar elctions  NDA, RJD, JD(U) stands on elections  Bihar elections: How divisive politics of JD(U) benefits NDA the most  how NDA gonna play in bihar elections
ബിഹാര്‍ തെരഞ്ഞെടുപ്പ്: ജനതാദള്‍(യു)വിന്‍റെ വിഭജന രാഷ്ട്രീയം
author img

By

Published : Oct 11, 2020, 10:48 AM IST

അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ യാദവര്‍ അല്ലെങ്കില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ഏതൊരു നീക്കവും ബിജെപിക്ക് ഏറ്റവും കൂടുതല്‍ ഗുണകരമായി ഭവിക്കുന്ന തരത്തില്‍ അതി വിദഗ്‌ധമായ രീതിയിലാണ് ബിഹാറിലെ തെരഞ്ഞെടുപ്പിനെ എൻഡിഎ തന്ത്രവല്‍ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജാതി വ്യവസ്ഥയും അതിന്‍റെ ഘടനാപരമായ വിവരണവും എല്ലാം പല തലങ്ങളിലുള്ളതാണ് എന്നതു കൊണ്ടു തന്നെ മുസ്ലീങ്ങളും യാദവരും അടങ്ങുന്ന വോട്ടു ബാങ്കിനെ എൻഡിഎക്കെതിരെ തിരിച്ചു വിടുക എന്നുള്ളത് പ്രതിപക്ഷത്തിന് വളരെ പ്രയാസകരമായ കാര്യമാകുകയാണ്.

മുസ്ലീങ്ങളോടും മറ്റ് പിന്നോക്ക വിഭാഗക്കാരോടും നിധീഷ് കുമാര്‍ പ്രത്യേകമായി എടുത്തു വരുന്ന ദശാബ്ദങ്ങൾ ആയിട്ടുള്ള അനുഭാവ പൂര്‍ണമായ സമീപനങ്ങളും ക്ഷേമ നടപടികളുമെല്ലാം ഇപ്പോഴും മായാതെ നിലനില്‍ക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ എടുത്ത ചില തീരുമാനങ്ങള്‍ നിധീഷിന് അവർക്കിടയിലുള്ള ഈ ജനപ്രീതിക്ക് അല്‍പം മങ്ങൽ എൽപ്പിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായും മാഞ്ഞു പോയിട്ടില്ല. പ്രത്യേകിച്ച് പൗരത്വ നിയമ ഭേദഗതി പോലുള്ള നിയമ നിര്‍മാണങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളതാണെന്ന പൊതുജനാഭിപ്രായം നിലവിലുണ്ട്.

മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഈ കടുത്ത അതൃപ്‌തി കുറച്ച് കൊണ്ടു വരുന്നതിനായും മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ അസംതൃപ്‌തി ഇല്ലാതാക്കുന്നതിനും മുസ്ലീങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കി കൊണ്ട് ജാതി സന്തുലിതാവസ്ഥ ബിഹാറിൽ എൻഡിഎ കൃത്യമായി പാലിച്ചിട്ടുണ്ട്. എൻഡിഎയുടെ സഖ്യകക്ഷിയായ ജെ ഡി (യു) യാദവരില്‍ നിന്നും മുസ്ലീം സമുദായത്തില്‍ നിന്നും ഉള്ള സ്ഥാനാര്‍ഥികളെ ഒരുപോലെ മത്സരിപ്പിക്കാനായി ഒരുങ്ങുകയാണ്. പ്രത്യേകിച്ച് നിധീഷ് കുമാര്‍ ഉള്‍പ്പെടുന്ന കുറുമി സമുദായത്തില്‍ നിന്നുള്ളവരെ കളത്തിലിറക്കുന്നു എന്നുള്ള കാര്യം വളരെ വ്യക്തമാണ്.

ഏതാണ്ട് 27 ശതമാനം മുസ്ലീം ജനസംഖ്യയുള്ള ദര്‍ബാങ്ക ജില്ലയിലെ മണ്ഡലത്തില്‍ നിന്ന് ഫറസ് ഫാത്ത്മിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും, അതോടൊപ്പം തന്നെ ബറേല്‍വി ചിന്താധാരയില്‍പെട്ട പ്രമുഖ മുസ്ലീം നേതാവും എംഎല്‍ സിയും കൂടിയായ മൗലാന ഗുലാം റസൂല്‍ ബല്ല്യാവിയെ കൊണ്ട് പൊതു വേദിയില്‍ ജനതാദള്‍ യു വിന് വോട്ട് ചെയ്യുവാന്‍ അഭ്യര്‍ഥിപ്പിക്കുകയും ചെയ്‌ത സംഭവങ്ങളിൽ നിന്ന് നിധീഷ് തന്‍റെ രാഷ്ട്രീയ കളികള്‍ വളരെ കൃത്യമായി ആസൂത്രണം ചെയ്‌തിട്ടുണ്ട് എന്നതിന്‍റെ കൃത്യമായ സൂചനയാണ് നൽകുന്നത്. ബിഹാറിലെ ഭൂരിപക്ഷം മുസ്ലീം ജനതയിലും നല്ല സ്വാധീനം ചെലുത്തുന്ന ഒരു ചിന്താധാരയാണ് ബറേല്‍വികളുടേത്.

നിലവില്‍ 18 യാദവരെയാണ് മത്സര കളത്തില്‍ കാണാനുള്ളത്. ഇത് തീര്‍ച്ചയായും ആര്‍ജെഡി ക്കെതിരെയുള്ള ജെ ഡി (യു) വിന്‍റെ കനത്ത രാഷ്ട്രീയ പ്രഹരം തന്നെയാണ്. കാരണം 11 മുസ്ലീം സ്ഥാനാർഥികളാണ് ആര്‍ജെഡിയുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അതിനാല്‍ ആര്‍ജെഡിയുടെ നിര്‍ണായകമായ സ്വാധീന മേഖലകളില്‍ വെള്ളം ചേര്‍ക്കുവാനുള്ള അതി ശക്തമായ ഒരു രാഷ്ട്രീയ തിരിച്ചടി തന്ത്രമായി വേണം ഇതിനെ കണക്കാക്കുവാന്‍.

ആറ് മാസത്തെ വിവാഹ ജീവിതത്തിനുള്ളില്‍ തന്നെ ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവ് ഉപേക്ഷിച്ച ഭാര്യയുടെ അച്ഛന്‍ ചന്ദ്രിക റോയിയെ ജെഡി(യു) പാര്‍സ നിയമസഭ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയും ചെയ്യുന്നു. ആര്‍ജെഡിയുമായി വളരെ ഏറെ കാലത്തെ ബന്ധമുണ്ടായിരുന്നതാണ് റോയിയുടെ കുടുംബത്തിന്. യഥാര്‍ഥത്തില്‍ ലാലു സര്‍ക്കാരില്‍ ഒരു മന്ത്രിയായിരുന്നു റോയിയുടെ അച്ഛന്‍ ദരോഗ പ്രസാദ്.

2015ല്‍ ആര്‍ജെഡി ടിക്കറ്റില്‍ പലീഗഞ്ച് സീറ്റ് കരസ്ഥമാക്കിയ ആര്‍ജെഡി സ്ഥാനാര്‍ഥി ജയവര്‍ദ്ധന്‍ യാദവിനെ ഇത്തവണ ജെഡി(യു)വിന്‍റെ ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നു എന്നതും ജെഡി(യു) ആര്‍ജെഡിക്ക് നല്‍കുന്ന മറ്റൊരു തിരിച്ചടിയാണ്. ആര്‍ജെഡിയുടെ പല മുന്‍ പ്രമുഖ നേതാക്കളെയും അവര്‍ക്കെതിരെ തന്നെ നിര്‍ത്തിയിരിക്കുകയാണ് നിധീഷ് കുമാർ. ഇവരൊക്കെയും തന്നെ സ്വന്തം സമുദായങ്ങളില്‍ നല്ല സ്വാധീനം ചെലുത്തുന്ന നേതാക്കന്മാരുമാണ്.

നിധീഷിനു വേണ്ടി മുസ്ലീങ്ങളും യാദവരും എല്ലാം മത്സരിക്കാന്‍ ഇറങ്ങുന്നു എന്നത് തന്നെ ഇരു സമുദായങ്ങളും അങ്ങേയറ്റം അസംഘടിതമായി നില കൊള്ളുകയാണ് എന്നതിന്‍റെ വ്യക്തമായ സന്ദേശമാണ് നൽകുന്നത്. യാദവരില്‍ നിന്നും മുസ്ലീങ്ങളില്‍ നിന്നും തന്‍റെ പക്ഷത്തേക്ക് പ്രമുഖരെ ആകര്‍ഷിച്ചു കൊണ്ട് മഹാഗഡ്ബന്ധനില്‍ (മഹാസഖ്യം) നിന്നും, പ്രത്യേകിച്ച് ജെഡി(യു)വില്‍ നിന്നും വോട്ടുകള്‍ പിടിച്ചെടുക്കുവാന്‍ വേണ്ടിയുള്ള വിഭജന രാഷ്ട്രീയമാണ് നിധീഷ് ഇവിടെ കളിച്ചു കൊണ്ടിരിക്കുന്നത്.

അതേ സമയം തന്നെ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വരേണ്യ ജാതിക്കാര്‍ക്കിടയില്‍ തങ്ങള്‍ക്ക് മേധാവിത്വം ഉണ്ടെന്ന് അവകാശപ്പെടുന്നു എങ്കിലും ബിജെപിയുടെ അതി തീവ്ര ഹിന്ദുത്വ നിലപാടുകളെ തുടര്‍ന്ന് ഓരോ ദിനം കഴിയുന്തോറും കോണ്‍ഗ്രസ്‌ ദുര്‍ബലമായി കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്‌തുത. മുസ്ലീങ്ങളിലെയും മറ്റ് ജാതികളിലെയും വോട്ടുകൾ ബിഹാറില്‍ ആകര്‍ഷിക്കുന്നതിനു വേണ്ടി 1947 മുതല്‍ നാല് ദശാബ്ദമായി കോണ്‍ഗ്രസ്‌ അനുവര്‍ത്തിച്ചു വരുന്ന ഉദാരമതിത്വമുള്ള നിലപാടുകള്‍ അക്കാലത്ത് ഏറെ പ്രാവര്‍ത്തികമായിരുന്നു എങ്കിലും ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുകയാണ്. 1990കളില്‍ വരേണ്യ ജാതിക്കാരല്ലാത്ത നേതാക്കന്മാരായ ലാലു പ്രസാദിനെയും നിധീഷ് കുമാറിനെയും രാം വില്വാസ് പസ്വാനെയും പോലുള്ള നേതാക്കള്‍ ഉയര്‍ന്നു വന്നതിനു ശേഷമാണ് വോട്ട് പങ്കാളിത്തം പല വഴിക്കായി വിഭജിച്ച് നീങ്ങിയത്. അതുവരെയും ഒരു കക്ഷിക്ക് മാത്രമായാണ് ഈ വോട്ടുകളെല്ലാം പോയിരുന്നത്.

കോണ്‍ഗ്രസ് തങ്ങളുടെ ഭൂരിഭാഗം അണികളെയും സൃഷ്ടിച്ചിരിക്കുന്നത് ഉന്നത ജാതികളില്‍ നിന്നാണ്. അതേ സമയം തന്നെ സംസ്ഥാന നിയമ നിര്‍മാണ സഭയില്‍ കീഴ് ജാതിക്കാര്‍ക്കോ മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കോ മുസ്ലീങ്ങള്‍ക്കോ പ്രാതിനിധ്യം ഉണ്ടാക്കി കൊടുക്കാതെ തന്നെ ആ വിഭാഗങ്ങളില്‍ നിന്നും തങ്ങള്‍ക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ വിഭാഗങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറുന്നതിനു മുന്‍പ് തന്നെ ഉന്നത ജാതിക്കാരായ രാഷ്ട്രീയക്കാരെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് അവരിൽ നിന്നുള്ള നേതാക്കന്മാരെ ഉയര്‍ന്നു വരാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്‌തത്. മുന്‍ മുഖ്യമന്ത്രിമാരായ ദുര്‍ഗാ പ്രസാദ് റായിയും കര്‍പ്പൂരി ടാക്കൂറുമൊക്കെ ബിഹാറിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വരേണ്യ ജാതിക്കാരുടെ ഗൂഢ തന്തങ്ങളില്‍ അകപ്പെട്ടു പോയ കീഴ് ജാതിക്കാരുടെ ചരിത്രത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. ഈ രണ്ട് മുഖ്യമന്ത്രിമാര്‍ക്കും കീഴ് ജാതിക്കാരെ ശാക്തീകരിക്കുവാനുള്ള തങ്ങളുടെ മുന്‍ കൈയ്യെടുക്കലുകള്‍ ഉപേക്ഷിച്ച് അധികാരം വിട്ട് നേരത്തെ തന്നെ ഇറങ്ങേണ്ടി വന്നു എന്നുള്ളതാണ് വസ്‌തുത.

ബിഹാറില്‍ സംഭവിച്ചിരിക്കുന്ന അക്ഷരാര്‍ത്ഥത്തിലുള്ള ജാതി ധ്രുവീകരണമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം യഥാര്‍ഥത്തില്‍ വര്‍ധിപ്പിച്ചത്. വരേണ്യ ജാതി രാഷ്ട്രീയത്തിന്‍റെ മുഖ്യ ഗുണഭോക്താവ് കോണ്‍ഗ്രസ് തന്നെയായിരുന്നു എങ്കിലും അക്കൂട്ടരില്‍ നിന്നുള്ള വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ എത്തുന്നത് വളരെ കുറവാണ്. തെരഞ്ഞെടുപ്പുകളുടെ എണ്ണം വര്‍ധിച്ചതോടു കൂടി സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ സ്വാധീനവും പരിമിതമായി തുടങ്ങി. അതുപോലെ സംസ്ഥാനത്തെ ജാതികളില്‍ ജനാധിപത്യ വല്‍ക്കരണം വര്‍ധിച്ചതോടു കൂടി മത്സരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുവാന്‍ ആരംഭിച്ചു.

കണക്കുകള്‍ പ്രകാരം നോക്കുകയാണെങ്കില്‍ സംസ്ഥാന നിയമ നിര്‍മാണ സഭയിലേക്ക് ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണ് മിക്കപ്പോഴും ജനങ്ങള്‍ സൂക്ഷ്മ നിരീക്ഷണ ശക്തിയോട് നല്‍കി വരുന്നത്. അത് തീര്‍ച്ചയായും അര്‍ഹിക്കുന്ന ഒന്നു തന്നെയാണ്. കാരണം ഒരു ഏക ഭൂരിപക്ഷ പാര്‍ട്ടി എപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ ഈ സംസ്ഥാനത്തിലെ ജനങ്ങളെ മുതലെടുക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.