പട്‌ന: കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച രോഗി മരിച്ചു. 45 വയസുകാരനായ ഹീര പ്രസാദാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പുറത്ത് കടക്കുന്നതിന് ഐസൊലേഷന്‍ വാര്‍ഡിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും താഴേയ്ക്ക് ചാടിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ജഹനാബാദ് എസ്.പി മീനു കുമാരി അറിയിച്ചു. ബിഹാറില്‍ നിലവില്‍ 24,318 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.