പാറ്റ്ന: ബിഹാറിലേക്കുള്ള ശ്രമിക് ട്രെയിനിൽ കൊവിഡ് ബാധിച്ച് അതിഥിതൊഴിലാളി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. ഹരിയാനയിൽ നിന്നുള്ള ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് മെയ് 28നാണ് ഖഗാറിയ സ്വദേശിയായ 51 വയസുകാരൻ മരിച്ചത്. മൃതദേഹം സ്റ്റേഷനിൽ എത്തിച്ചതിന് ശേഷമാണ് ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചതെന്ന് അധികൃതർ പറഞ്ഞു.
ഖഗേറിയയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണം കൂടിയാണിത്. 206 കൊവിഡ് കേസുകളായിരുന്നു ശനിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 3,565 കേസുകളാണ് ശനിയാഴ്‌ച വരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ അതിഥിതൊഴിലാളികളാണ്.