ETV Bharat / bharat

സുശാന്തിന്‍റെ മരണം; കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ബിഹാർ മുഖ്യമന്ത്രി

author img

By

Published : Aug 4, 2020, 12:27 PM IST

നടന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ പിതാവ് കെ. കെ. സിംഗ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർഥിച്ചിരുന്നു

Bihar CM Nitish Kumar recommends CBI probe in Sushant Singh Rajput's death case  സുശാന്ത് സിങ്ങ് രജ്പുത്തിന്‍റെ മരണം  കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ബിഹാർ മുഖ്യമന്ത്രി  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
സുശാന്ത്

പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നടന്‍റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് സുശാന്ത് സിംഗിന്‍റെ പിതാവ് കെ. കെ. സിംഗ് ബിഹാർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു.

അതേസമയം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം നടി റിയ ചക്രവർത്തിക്കെതിരെ നടന്‍റെ പിതാവ് നൽകിയ പരാതിയെ കുറിച്ചന്വേഷിക്കാൻ ബിഹാർ പൊലീസ് സംഘം മുംബൈയിലെത്തി. വിഷയത്തിൽ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന പട്ന പൊലീസ് സൂപ്രണ്ട് (എസ്പി) വിനയ് തിവാരിയെ മുംബൈയിലെ മുനിസിപ്പൽ അധികൃതർ ക്വാറന്‍റൈനിലാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.