ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; ബിഹാറില്‍ തീവണ്ടി തടഞ്ഞു

author img

By

Published : Dec 21, 2019, 1:05 PM IST

ബിഹാറില്‍ ആഹ്വാനം ചെയ്‌ത ബന്ദില്‍ സമരാനുകൂലികള്‍ തീവണ്ടി തടയുകയും ടയറുകള്‍ കത്തിക്കുകയും ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്‌തു

പൗരത്വ ഭേദഗതി നിയമം  ബീഹാര്‍ ബന്ദ്  ബീഹാറില്‍ തീവണ്ടി തടഞ്ഞു  Bihar Bandh  RJD supporters stop trains  national news  citizenship amendemnt act latest news
പൗരത്വ ഭേദഗതി നിയമം; ബീഹാറില്‍ തീവണ്ടി തടഞ്ഞു

പാറ്റ്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ ആഹ്വാനം ചെയ്‌ത ബന്ദില്‍ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലാണ് ബന്ദ് പുരോഗമിക്കുന്നത്. ദര്‍ബാംഗ ന്യൂഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് തടഞ്ഞത്. കുമ്‌ഹരാര്‍, അരാഹ്, ജനദാബാദ്, ഹാജിപൂര്‍ തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആര്‍.ജെ.ഡിക്ക് പിന്തുണയുമായി മറ്റ് പാര്‍ട്ടികളും രംഗത്തെത്തി. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു.

സമരാനുകൂലികള്‍ തെരുവിലിറങ്ങുകയും ടയറുകള്‍ കത്തിക്കുകയും ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്‌തു. സമരം സമാധാനപരമായിരിക്കണമെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് സുപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ബന്ദില്‍ പങ്കെടുക്കാനും പിന്തുണ നല്‍കാനും ആര്‍.ജെ.ഡി നേതാവും മുന്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വിനി യാദവ് കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

Intro:മഞ്ഞ് മൂടുന്ന മനോഹര കാഴ്ച്ചയുടെ പറുദീസയാണ് ടോപ് സ്റ്റേഷന്‍.തണുപ്പ് കാലമാരംഭിച്ചതോടെ ടോപ്പ് സ്റ്റേഷന്റെ ഭംഗിയാസ്വദിക്കാന്‍ എത്തുന്നവരുടെ തിരക്കും ഏറുകയാണ്.
മൂന്നാര്‍ വട്ടവട റൂട്ടില്‍ കുരങ്ങണി മലനിരകളടക്കമുള്ള തമിഴ്നാടിന്റെ വിദൂര ദൃശ്യമൊരുക്കുകയാണ് ടോപ് സ്റ്റേഷന്‍.Body:മലകള്‍ക്കിടയില്‍ മഞ്ഞ് കാഴ്ച്ച മറച്ച് നില്‍ക്കുന്നു.ശരീരം കോച്ചുന്ന തണുപ്പും പരന്ന കിടക്കുന്ന തെയില തോട്ടവും മേഘപാളികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യനും ടോപ്പ് സ്റ്റേഷന് വല്ലാത്ത സൗന്ദര്യം നല്‍കുന്നു. ഇലകളില്‍ നിന്നും അടരാന്‍ കൊതിക്കുന്ന മഞ്ഞിന്‍ കണങ്ങള്‍ ഊഴം കാത്ത് നില്‍ക്കുന്നു.പച്ചവിരിച്ച് നില്‍ക്കുന്ന തെയിലക്കാടുകളുടെ ഭംഗി മറച്ച് ഇടക്കിടെ കോടമഞ്ഞ് മൂടും.പിന്നെ മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന പ്രതീതിയാണ്.സദാ സമയവും വീശിയടിക്കുന്ന കാറ്റും മഞ്ഞും കുളിരും സഞ്ചാരികളെ ടോപ് സ്റ്റേഷനിലേക്കാകര്‍ഷിക്കുന്നു.

ബൈറ്റ്

ആകാശ്
സഞ്ചാരിConclusion:സദാസമയവും മഞ്ഞ് മൂടി കിടക്കുന്നതിനാല്‍ മിക്കപ്പോഴും മലനിരകളുടെ അഗ്രഭാഗം മാത്രവെ ടോപ് സ്റ്റേഷന്‍ സഞ്ചാരികള്‍ക്ക് അനുഭവേദ്യമാക്കു. തെക്കിന്റെ കാശ്മീരില്‍ കുളിരുതേടിയെത്തുന്നവര്‍ ഒരിക്കലെങ്കിലും ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കണം.തമിഴ്‌നാടിന്റെ ഭാഗമായ ഈ മലനിരകള്‍ പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമാണ് കണ്ണിനു മുമ്പില്‍ തുറന്നിടുന്നത്.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.