ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി നിരസിച്ചത്. ഹർജി തള്ളിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തിയതി ഇന്നറിയിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തുക. മഹാമാരിക്കിടെ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് ആരോഗ്യകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി അജയ് കുമാർ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവക്കില്ലെന്ന് സുപ്രീം കോടതി - ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്
മഹാമാരിക്കിടെ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് ആരോഗ്യകരമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ഹർജി സമർപ്പിച്ചത്.