പട്‌ന: ബീഹാറിൽ ഇന്ന് 12 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് റിപ്പോർട്ട് ചെയ്‌ത പോസിറ്റീവ് കേസുകളിൽ 9 പേരും സിവനിലെ ഒരു കുടുംബത്തിൽ നിന്നുള്ള അംഗങ്ങളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 51 ആയി. 12നും 29നും ഇടയിൽ പ്രായമുള്ള നാല് സ്‌ത്രീകളുടെ സാമ്പിളുകൾ ആദ്യം പോസിറ്റീവെന്ന് കണ്ടെത്തി. പിന്നീട് പരിശോധനക്കായി അയച്ച അഞ്ച് പേരുടെ സാമ്പിളുകളിലും കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. ഈ ഒമ്പത് പേർക്കും ഒമാനിൽ നിന്ന് വന്ന ആളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പടർന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത ബാക്കി മൂന്ന് കേസുകളിൽ രണ്ട് പേർ ബെഗുസാര സ്വദേശികളും ഒരാൾ മാർച്ച് 16ന് ദുബായിൽ നിന്ന് വന്നയാളുമാണ്. ബീഹാറിലെ 11 ജില്ലകളിൽ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ബീഹാറിൽ ഇന്ന് റിപ്പോർട്ട് ചെയ്‌ത 12 കേസുകളിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കും കൊവിഡ്
ഒരു കുടുംബത്തിലെ ഒമ്പത് പേർക്കും ഒമാനിൽ നിന്ന് വന്ന ആളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പടർന്നത്