ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 7,883 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 113 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,96,494 ആയി. ആകെ മരണസംഖ്യ 3,510 ആയി. ഒറ്റ ദിവസത്തിൽ 7,034 രോഗികൾ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ 2,802 കേസുകൾ ബെംഗളൂരു നഗരത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തതാണ്.
നിലവിൽ 80,343 രോഗികൾ ചികിത്സയിലാണ്. ഇതിൽ 701 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് മരിച്ച 113 പേരിൽ 20 പേർ ബെംഗളൂരു നിവാസികളാണ്. മൈസുരു (11), ബല്ലാരി (9), ദക്ഷിണ കന്നഡ (7), ബെലഗവി, ഹസ്സൻ, ദാവൻ ഗെരെ, തുമകുരു (6 വീതം), റൈച്ചൂർ, ശിവമോഗ (4 വീതം), ഉഡുപ്പി, കലാപുരാഗി, മാണ്ഡ്യ, ബിദാർ, ചാമരാജനഗര (3 വീതം), ധാർവാഡ്, കോപ്പൽ, വിജയപുര, ചിക്കമഗളൂരു, യാഡ്ഗിർ, ചിക്കഗല്ലാഗുര 2 ഓരോന്നും) എന്നിങ്ങനെയാണ് പ്രദേശത്തെ മരണ നിരക്ക്.