ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ തീ പിടുത്തം. അപകടത്തിൽ ആളപായമില്ല രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്.
കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ മുറിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമനാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട കാരണം വ്യക്തമല്ല. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വസ്തുവകകളുടെ നാശനഷ്ട കണക്കെടുത്തു. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.