ഭോപ്പാല്‍: ഭോപ്പാലില്‍ ബുധനാഴ്ച 246 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മധ്യപ്രദേശ് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 6108 ആയി. ഇപ്പോള്‍ സംസ്ഥാനത്ത് 8044 പേരാണ് കൊവിഡിന് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് കൊറോണ വൈറസില്‍ നിന്നും മുക്തി നേടുന്നവരുടെ നിരക്ക് 64.51 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു. രാജ്യത്തെ മൊത്തം കേസുകളിൽ ഇതുവരെ 9,88,029 പേര്‍ രോഗമുക്തരായി. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 5,09,447 ആണെന്നും കൊവിഡിനെതിരെ പോരാടുകയും വിജയിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഭോപ്പാലില്‍ 246 പേര്‍ക്ക് കൂടി കൊവിഡ് - Bhopal's COVID-19 death
ഇപ്പോള്‍ സംസ്ഥാനത്ത് 8044 പേരാണ് കൊവിഡിന് ചികിത്സയില്‍ കഴിയുന്നത്