ദളിത്, മാർക്സിസ്റ്റ് ചിന്തകനും ഗോവ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് മാനേജ്മെന്‍റ് പ്രൊഫസറുമായ ആനന്ദ് തെൽതുംഡെയെ ഭീമാ കൊറോഗോൺ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പൂനെ സെഷൻ കോടതി. പൊലീസിനോട് ആനന്ദ് തെൽതുംഡെയെ വിട്ടയക്കാൻ കോടതി നിർദ്ദേശം നൽകി. കോടതി ഫെബ്രുവരി 11 വരെ ആനന്ദ് തെൽതുംഡെയ്ക്ക് സുരക്ഷ ഒരുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കോടതി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂനെ പൊലീസ് ഇന്ന് രാവിലെയാണ് ആനന്ദ് തെൽതുംഡെയെ അറസ്റ്റ് ചെയ്തത്. ആനന്ദ് തെൽതുംഡെയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത് സുപ്രീം കോടതിയുടെ പരിരക്ഷ നിലനിൽക്കെയാണ്. ഫെബ്രുവരെ 18 വരെയാണ് ആനന്ദിന് സുപ്രീം കോടതി പരിരക്ഷ അനുവദിച്ചത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുനെ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണം എന്ന ആനന്ദ് തെൽതുംഡെയുടെ ആവശ്യം നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. നാല് ആഴ്ച്ചത്തേക്ക് അറസ്റ്റിൽ നിന്ന് പരിരക്ഷ അനുവദിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മുൻകൂർ ജാമ്യം തേടാനുള്ള സമയമാണ് കോടതി അനുവദിച്ചത്.