മുംബൈ: ഭീമ കൊറേഗാവ് കേസിലെ പ്രതി സുധ ഭരഭ്വാജ് സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ എന്‍ഐഎ പ്രത്യേക കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സ തേടുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുധ ഭരദ്വാജ് കോടതിയെ സമീപിച്ചത്.
2018 ജനുവരി ഒന്നിന് സംഘടിപ്പിച്ച പരിപാടിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ടാണ് അഞ്ച് പൗരാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സുധ ഭരദ്വാജ്, ഗൗതം നവ്‍ലഖ, അരുണ്‍ ഫെരെയ്‍ര, വെര്‍ണന്‍ ഗോണ്‍സാല്‍വെസ്, പി വരാവര റാവു എന്നിവരാണ് അറസ്റ്റിലായത്.