ETV Bharat / bharat

ആരോഗ്യ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; ഭീം ആര്‍മി നേതാവ് അറസ്റ്റില്‍ - ഉത്തര്‍പ്രദേശ്

ജില്ലാ ആശുപത്രിയില്‍ രോഗിക്ക് ശരിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഉപകാർ ബവ്രയുടെ നേതൃത്വത്തില്‍ ആളുകൾ പ്രതിഷേധിച്ചിരുന്നു.

Muzaffarnagar  Uttar Pradesh  Bhim Army  Upkar Bawra  Misbehaving  Medical Staff  COVID 19  Novel Coronavirus  ഭീം ആര്‍മി നേതാവ് അറസ്റ്റില്‍  ആരോഗ്യ പ്രവര്‍ത്തകനോട് മോശമായി പെരുമാറി  ഭീം ആര്‍മി നേതാവ്  ഭീം ആര്‍മി  ഉത്തര്‍പ്രദേശ്  മുസാഫര്‍നഗര്‍
ആരോഗ്യ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; ഭീം ആര്‍മി നേതാവ് അറസ്റ്റില്‍
author img

By

Published : May 1, 2020, 1:09 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഭീം ആര്‍മി നേതാവിനെ അറസ്റ്റ് ചെയ്‌തു. ഭീം ആര്‍മി മുസാഫര്‍നഗര്‍ പ്രസിഡന്‍റ് ഉപകാർ ബവ്ര എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജില്ലാ ആശുപത്രിയില്‍ രോഗിക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഉപകാർ ബവ്രയുടെ നേതൃത്വത്തില്‍ ആളുകൾ പ്രതിഷേധിച്ചിരുന്നു. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറിയെന്ന് പൊലീസ് വ്യക്തമാക്കി.

ബവ്രയുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണ നിയമത്തിലേയും പകർച്ചവ്യാധി നിയമത്തിലേയും വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരോടും മോശമായി പെരുമാറുന്നവർക്കെതിരെയും കർശന നടപടി എടുക്കുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.