ETV Bharat / bharat

' എത്ര വിചിത്രമായ ആചാരങ്ങൾ ' ; ഉജ്ജയിനിലെ ഗൗരീ പൂജ - bhidawad gauri Puja news

ഉജ്ജയിനിലെ ഭിദാവാദ് ഗ്രാമത്തിലെ പ്രധാന ക്ഷേത്രവീഥിയില്‍ നിരവധി പേര്‍ നിരന്ന് കിടക്കുകയും നൂറുകണക്കിന് പശുക്കളെ സ്വന്തം ദേഹത്തിലൂടെ ഓടാന്‍ അനുവദിക്കുകയും ചെയ്യുന്ന വിചിത്രമായ ആഘോഷമാണ് ഗൗരീ പൂജ.

വിചിത്രമീ ആഘോഷം; ഉജ്ജയിനിലെ ഗൗരീ പൂജ
author img

By

Published : Oct 29, 2019, 4:07 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ പുരാതനവും വിചിത്രവുമായ ആചാരാനുഷ്‌ഠാനമാണ് ദീപാവലിക്ക് പിന്നാലെ ആഘോഷിക്കുന്ന ഗൗരീ പൂജ. പേര് കേൾക്കുമ്പോൾ വിചിത്രമായ ആഘോഷമായി തോന്നില്ലെങ്കിലും ആഘോഷത്തെ കുറിച്ച് അറിഞ്ഞുകഴിയുമ്പോൾ വിചിത്രമാണെന്ന് തോന്നിപ്പോകും. ഉജ്ജയിനിലെ ഭിദാവാദ് ഗ്രാമത്തിലെ പ്രധാന ക്ഷേത്രവീഥിയില്‍ നിരവധി പേര്‍ നിരന്ന് കിടക്കുകയും നൂറുകണക്കിന് പശുക്കളെ സ്വന്തം ദേഹത്തിലൂടെ ഓടാന്‍ അനുവദിക്കുകയും ചെയ്യുന്നു.

വിചിത്രമീ ആഘോഷം; ഉജ്ജയിനിലെ ഗൗരീ പൂജ

ആയിരക്കണക്കിന് ജനങ്ങളാണ് വിചിത്രമായ ആചാരത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നതോടെ തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പശുവില്‍ 30 കോടി ദൈവങ്ങൾ വസിക്കുന്നുണ്ടെന്നും പശുവിന്‍റെ ചവിട്ടേറ്റാല്‍ ദൈവാനുഗ്രഹമുണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. ചടങ്ങിന്‍റെ ഭാഗമായി സ്‌ത്രീകളും കുട്ടികളുമെല്ലാം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്നു. ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഗൗരി പൂജ നടത്താറുണ്ട്. എന്നാല്‍ മനുഷ്യത്വ വിരുദ്ധമായ ആഘോഷമെന്നാരോപിച്ച് നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.