ETV Bharat / bharat

രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു - Ravi Pujari

ഷബ്‌നം ഡവലപ്പേഴ്‌സില ഇരട്ട കൊലപാതക കേസിലും കൊള്ളയടിക്കൽ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്

രവി പൂജാരി  കുറ്റപത്രം സമര്‍പ്പിച്ചു  ബെംഗളൂരു പൊലീസ്  ബെംഗളൂരു  Bengaluru Police  Ravi Pujari  files chargesheets
രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : Jun 5, 2020, 5:29 PM IST

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് രണ്ട് കുറ്റപത്രങ്ങൾ സമര്‍പ്പിച്ചു. ഷബ്‌നം ഡവലപ്പേഴ്‌സില ഇരട്ട കൊലപാതക കേസിലും കൊള്ളയടിക്കൽ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ജോയിന്‍റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

2007 ഫെബ്രുവരിയിലാണ് അജ്ഞാതരായ രണ്ട് പേര്‍ ഷബ്‌നം ഡവലപ്പേഴ്‌സിന്‍റെ ഓഫീസില്‍ അതിക്രമിച്ച് കയറുകയും റിസപ്ഷനിസ്റ്റിനെയും ഓഫീസ് അസിസ്റ്റന്‍റിനെയും വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്‌തത്. ഷബ്‌നം ഡവലപ്പേഴ്‌സ് ഉടമകൾ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് രവി പൂജാരി ആക്രമണം നടത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൂജാരിയെ ഇന്ത്യക്ക് കൈമാറിയതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. അടുത്തിടെ രവി പൂജാരിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗുലാം എന്നയാളെ മംഗലാപുരം പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രവി പൂജാരി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.