കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗതാഗത മന്ത്രി സുവേന്ദു അധികാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ നിയമസഭാംഗമാണ് സുവേന്ദു അധികാരി. 49കാരനായ മന്ത്രിക്ക് ചെറിയ തോതിൽ രോഗ ലക്ഷണങ്ങളുണ്ടെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം രോഗ ബാധിതയായ അമ്മയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരായ സുജിത് ബോസ്, ജ്യോതിപ്രിയോ മുല്ലിക്, സ്വാപൻ ദെബ്‌നാത് എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
പശ്ചിമ ബംഗാൾ ഗതാഗത മന്ത്രിക്ക് കൊവിഡ് - transport minister covid bengal
49കാരനായ മന്ത്രി സുവേന്ദു അധികാരിക്ക് ചെറിയ തോതിൽ രോഗ ലക്ഷണങ്ങളുണ്ടെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.