കൊല്‍ക്കത്ത: നാല് പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. അപകടം നടന്ന പടക്ക നിര്‍മാണശാലയില്‍ സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി നിര്‍മിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഭരണകൂടം ഉത്തരവാദിത്വം കാണിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മസ്‌ജിദ്‌പരയിലെ ഫാക്ടറിയിലുണ്ടായ അപകടം ഞെട്ടലുണ്ടാക്കിയെന്നും വേദനിപ്പിച്ചെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു. സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി നിര്‍മിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനസിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സ്ത്രീകളടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.