പറ്റ്ന: ബിബിഎ വിദ്യാര്‍ഥിനിയെ തോക്കുചൂണ്ടി തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. പറ്റ്‌നയില്‍ മാളിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് സംഭവം. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഗാർദാനിബാഗിലെ വനിതാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർതി കുമാരി ജയ്‌സ്വാൾ പറഞ്ഞു.
വിനായക് സിംഗ്, സന്ദീപ് സിംഗ് എന്നിവര്‍ ബലാത്സംഗം ചെയ്തതായും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.