മൈസൂരു: മൈസൂരുവിനടുത്തുള്ള ഭാഭാ ആറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ശാസ്‌ത്രജ്ഞനെ കാണാനില്ല. 24കാരനായ ഗുല്ല അഭിഷേക റെഡിയെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായത്. മൈസൂരുവിലെ യെലവാലയിലെ കാവേരി സ്വദേശിയാണ് അസിസ്റ്റൻ്റ് സയൻ്റിഫിക് ഓഫീസർ ഗുല്ല അഭിഷേക റെഡി. മാതാപിതാക്കളുടെ മരണശേഷം ഗുല്ല അഭിഷേക റെഡി തനിച്ചാണ് താമസിച്ചിരുന്നതെന്നും ഇയാൾ വിഷാദരോഗിയാണെന്നും പൊലീസ് പറഞ്ഞു. ഒക്‌ടോബർ ആറിന് റെഡി ബൈക്കിൽ വീട്ടിൽ നിന്ന് പോകുന്നത് അയൽവാസിയാണ് അവസാനമായി കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാഭാ ആറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ശാസ്‌ത്രജ്ഞനെ കാണാനില്ല - യുവ ശാസ്‌ത്രജ്ഞൻ
മാതാപിതാക്കളുടെ മരണശേഷം ഭാഭാ ആറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ശാസ്‌ത്രജ്ഞൻ ഗുല്ല അഭിഷേക റെഡി തനിച്ചാണ് താമസിച്ചിരുന്നതെന്നും ഇയാൾ വിഷാദരോഗിയാണെന്നും പൊലീസ് പറഞ്ഞു