ETV Bharat / bharat

ഇന്ത്യാ സന്ദര്‍ശനം; ബംഗ്ലാദേശ് പ്രധാനമന്ത്രി നാളെയെത്തും - ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

നാല് ദിവസത്തെ സന്ദർശനത്തിനെത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്‌ച നടത്തും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
author img

By

Published : Oct 2, 2019, 11:51 AM IST

Updated : Oct 2, 2019, 12:24 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാളെ ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി എത്തുന്നത്. സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പിന് ശേഷമുള്ള ഹസീനയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ടീസ്റ്റ- രോഹിംഗ്യ, നദീ ജല പ്രശ്‌നങ്ങളും വിവിധ കരാറുകളും ചർച്ച ചെയ്യുമെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷണർ സയ്യിദ് മുസം അലി പറഞ്ഞു. ഒക്‌ടോബർ മൂന്ന്, നാല് തിയതികളിൽ വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) സംഘടിപ്പിക്കുന്ന ഇന്ത്യ ഇക്കണോമിക് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി ഹസീന പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഉഭയകക്ഷി ചര്‍ച്ച നടത്തും. വീഡിയോ ലിങ്ക് വഴി മൂന്ന് ഉഭയകക്ഷി പദ്ധതികൾ ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

സെപ്‌തംബര്‍ ഇരുപത്തിയെട്ടിന് ന്യൂയോർക്കിൽ നടന്ന എഴുപത്തിമൂന്നാമത് യുഎൻ ജനറൽ സഭയിൽ ഷെയ്ഖ് ഹസീനയും നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്ന് ഇരു നേതാക്കളും ഭീകരതക്കും അക്രമത്തിനും എതിരായി പ്രകടിപ്പിച്ച മനോഭാവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി.

Intro:Body:Conclusion:
Last Updated : Oct 2, 2019, 12:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.