ETV Bharat / bharat

ബാബറി മസ്‌ജിദ് തകർക്കൽ: എൽ. കെ. അദ്വാനി മൊഴി രേഖപ്പെടുത്തി - എൽ. കെ. അദ്വാനി

സെക്ഷന്‍ 313 പ്രകാരം, വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജഡ്ജിക്ക് പ്രതിയെ ചോദ്യം ചെയ്യാം. ഒപ്പം പ്രതികള്‍ക്കെതിരെയുള്ള സാഹചര്യങ്ങളും ആരോപണങ്ങളും വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്യും.

LK Advani  Babri Demolition Case  CBI Court  Statement Recorded  Ayodhya  ബാബ്രി മസ്ദിദ് തകർക്കൽ  എൽ. കെ. അദ്വാനി മൊഴി രേഖപ്പെടുത്തി  എൽ. കെ. അദ്വാനി  ബാബ്രി മസ്ദിദ്
എൽ. കെ. അദ്വാനി
author img

By

Published : Jul 24, 2020, 12:55 PM IST

ലഖ്‌നൗ:ബാബറി മസ്‌ജിദ് പൊളിച്ചുമാറ്റിയ കേസിൽ മുതിർന്ന ബിജെപി നേതാവ് എൽ. കെ. അദ്വാനിയുടെ മൊഴി പ്രത്യേക സിബിഐ കോടതി രേഖപ്പെടുത്തി. സ്‌പെഷ്യൽ ജഡ്ജി എസ്. കെ, യാദവിന്‍റെ കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ 92 കാരനായ അദ്വാനി മൊഴി രേഖപ്പെടുത്തിയത്. കേസിൽ ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തി.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി,രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്ങ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബറി മസ്‌ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ മുഖ്യ പ്രതികള്‍.

സെക്ഷന്‍ 313 പ്രകാരം, വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജഡ്ജിക്ക് പ്രതിയെ ചോദ്യം ചെയ്യാം. ഒപ്പം പ്രതികള്‍ക്കെതിരെയുള്ള സാഹചര്യങ്ങളും ആരോപണങ്ങളും വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. 1992 ഡിസംബർ ആറിന് അയോദ്ധ്യയിലെ പള്ളി പൊളിച്ചുമാറ്റിയ 'കർ സേവകർ' ഒരു പുരാതന രാമക്ഷേത്രം അതേ സ്ഥലത്ത് സ്ഥിതിചെയ്തിരുന്നുവെന്ന് അവകാശപ്പെട്ടു. അക്കാലത്ത് രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ അദ്വാനിയും ജോഷിയും ഉണ്ട്.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കാൻ കോടതി ദൈനംദിന വാദം കേൾക്കുന്നു. ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി ഈ മാസം ആദ്യം കോടതിയിൽ ഹാജരായിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് ജൂലൈ 13 ന് മോഴി രേഖപ്പെടുത്തുകയും അന്നത്തെ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ ബാബ്രി പള്ളി പൊളിച്ചുമാറ്റിയ കേസിൽ തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.