ETV Bharat / bharat

റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വ്യോമാക്രമണത്തില്‍ മുന്‍തൂക്കം ലഭിക്കുമായിരുന്നു: ബി.എസ് ധനോവ - മിറാഷ് 2000

റാഫേല്‍  വിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ  തീരുമാനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമര്‍ശം വരുന്നത്.

റഫാല്‍
author img

By

Published : Apr 16, 2019, 1:16 AM IST

ന്യൂഡല്‍ഹി: റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നുവെങ്കില്‍ പാകിസ്ഥാനെതിരായ വ്യോമാക്രമണത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. ബാലകോട്ട് ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ ഫെബ്രുവരി 27 നാണ് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. എന്നാല്‍ ആ ശ്രമത്തെ ഇന്ത്യൻ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസണ്‍, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ആധുനികവത്കരിച്ച് പാകിസ്ഥാന്‍റെ എഫ്-16 യുദ്ധവിമാനത്തെ നേരിടുകയായിരുന്നു.ഇവയുടെ സ്ഥാനത്ത് റാഫേല്‍ വിമാനങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇതിലും മികച്ച വിജയം ലഭിക്കുമായിരുന്നുവെന്നും വ്യോമസേന മേധാവി പറയുന്നു.റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമര്‍ശം വരുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.