രാംപൂർ: സമാജ്‌വാദി പാർട്ടി നിയമസഭാംഗമായ അസം ഖാനും മകനെയും റാംപൂര്‍ കോടതിയില്‍ ഹാജരാക്കി. വ്യാജ രേഖ ചമക്കല്‍, സ്വത്ത് തർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം ഭാര്യ തന്‍സീന്‍ ഫാത്തിമയെ ഹാജാരാക്കിയില്ല.
കര്‍ശന സുരക്ഷാ വലയത്തിലാണ് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ മാര്‍ച്ച് 7ന് കോടതി കൂടുതല്‍ വാദം കേള്‍ക്കും. മൂന്ന് പേരും കഴിഞ്ഞ മാസം രാംപൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി.
ഖാനെതിരെ പ്രാദേശിക കോടതി കഴിഞ്ഞ മാസം ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അസംഖാന്‍റെ നിയമസഭാ അംഗത്വം റദ്ദാക്കി. അസം ഖാനെതിരെ 80ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഹമ്മദ് അലി ജവഹര്‍ സര്‍വകലാശാല നടത്തിയ ഭൂമി കയ്യേറ്റമാണ് അവയില്‍ കൂടുതലും.