ETV Bharat / bharat

യുപി സര്‍ക്കാരിന് താന്‍ തീവ്രവാദിയെന്ന് അസം ഖാന്‍

author img

By

Published : Feb 29, 2020, 1:31 PM IST

രാംപൂര്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ എണ്‍പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Azam Khan accuses UP govt of treating him 'like a terrorist'  അസം ഖാന്‍ രാംപൂര്‍ എംപി  സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍  വ്യാജരേഖ കേസ് അസം ഖാന്‍ മുഹമ്മദലി ജവഹര്‍ സര്‍വകലാശാല യുപി  up govt againsty azam khan
അസം ഖാന്‍

ലക്‌നൗ: യുപി സര്‍ക്കാര്‍ തന്നെ പരിഗണിക്കുന്നത് തീവ്രവാദിയെ പോലെയെന്ന് രാംപൂര്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍. വ്യാജരേഖ കേസില്‍ വിചാരണക്കായി സീതാപൂര്‍ ജയിലില്‍ നിന്ന് രാംപൂരിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോടാണ് അദ്ദേഹം പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. കേസില്‍ കോടതിയില്‍ കീഴടങ്ങിയ അസം ഖാന്‍, ഭാര്യ തസീന്‍ ഫാത്തിമ, മകന്‍ അബ്‌ദുള്ള അസം എന്നിവരെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് രണ്ടിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

അസം ഖാനെതിരെ എണ്‍പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലേറെയും അദ്ദേഹം ചാന്‍സലറായ മുഹമ്മദലി ജോഹര്‍ സര്‍വകലാശാല നടത്തിയ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ടതാണ്. കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തെ യുപി നിയമസഭാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.