ഹൈദരാബാദ് : അയോധ്യ കേസില്‍ സുപ്രീം കോടതി വിധി ഇന്ന് വരാനിരിക്കേ സമാധാനത്തിന് ആഹ്വാനം ചെയ്‌ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വാസിക്കരുതെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
വിധി എന്ത് തന്നെയാണെങ്കിലും അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ജനങ്ങള്‍ സമാധം കൈവിടരുതെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അയോധ്യ വിധി വരുന്ന പശ്ചാതലത്തില്‍ സംസ്ഥാനത്ത് 40,000 പൊലീസുകാരെയാണ് വിന്ന്യസിച്ചിരിക്കുന്നത്. വിധി സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ മത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകളും വ്യാജ പ്രചാരണവും നടത്തുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തെ രൂപീകരിച്ചതായി മഹാരാഷ്ട്ര സൈബര്‍ വിഭാഗം സ്പെഷ്യല്‍ ഐ.ജി. ബ്രിജേഷ് സിങ് പറഞ്ഞു. വിധി ആരുടെയും ജയ പരാജയമായി കാണരുതെന്നും. രാജ്യത്ത് സമാധാനം നിലനിര്‍ത്തുകയെന്നതാണ് കടമയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.
അയോധ്യ വിധി വരുന്ന പശ്ചാതലത്തില്‍ഭോപ്പാല്‍, ജമ്മു, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമ സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. ഭോപ്പാലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.