ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ മുസ്ലീം പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദുമഹാസഭ പുനപരിശോധനാ ഹര്‍ജി നല്‍കും. നവംബര്‍ ഒമ്പതിനുണ്ടായി വിധി പ്രകാരം തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാം അതേസമയം, മുസ്ലീം വിഭാഗത്തിന് പള്ളി നിര്‍മിക്കാന്‍ തര്‍ക്കപ്രദേശത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും മുന്‍ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിന്നു. ഭൂമി കണ്ടെത്തേണ്ട ഇത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാല് മാസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
നേരത്തെ അനുവദിച്ച ഭൂമി സ്വീകരിക്കില്ലെന്ന നിലപാടുമായി മുസ്ലീം വ്യക്‌തി നിയമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. തര്‍ക്കഭൂമിയുടെ അവകാശത്തില്‍ നിന്ന് മുസ്ലീം വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് നവംബര്‍ 17ന് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
സുന്നി വഖഫ് ബോര്‍ഡും, മുസ്ലീം വ്യക്‌തി നിയമ ബോര്‍ഡും ഭൂമി ഏറ്റെടുക്കാതിരുന്നാല്‍, അതിനായി തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷിയ വഖഫ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഭൂമി ലഭിച്ചാല്‍ അവിടെ രാമന്‍റെ പേരില്‍ ഒരു ആശുപത്രി നിര്‍മിക്കുമെന്നും ശിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്‌വി പ്രഖ്യാപിച്ചിരുന്നു.