ETV Bharat / bharat

അയോധ്യ വിധി : സുരക്ഷ വിലയിരുത്തി സുപ്രീംകോടതി

കേസില്‍ ഈ മാസം 17 ന് മുമ്പ് വിധിയുണ്ടാകും. സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

അയോധ്യ വിധി : രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം
author img

By

Published : Nov 8, 2019, 10:39 AM IST

ന്യൂ ഡല്‍ഹി: അയോധ്യ വിധിക്ക് മുന്നോടിയായി ഉത്തര്‍ പ്രദേശിലും, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ വിലയിരുത്തി സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഉത്തര്‍പ്രദേശിലെ സാഹചര്യം പരിശോധിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറിയുമായും, പൊലീസ് മേധാവിയുമായും ചീഫ് ജസ്‌റ്റിസ് കൂടിക്കാഴ്‌ച നടത്തി.

ഈ മാസം 17 ന് മുമ്പ് രാമഭൂമി - ബാബറി മസ്‌ജിദ് കേസില്‍ അന്തിമ വിധിയുണ്ടാകുമെന്ന് കേസ് പരിഗണിക്കുന്ന ബെഞ്ചിന്‍റെ അധ്യക്ഷനായ ചീഫ് ജസ്‌റ്റിസ് അറിയിച്ചിരുന്നു. ഇതിന്‍റെ പശ്‌ചാത്തലത്തില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും, ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കേസില്‍ വിധി വരുന്നതിന് പിന്നാലെ അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് കേന്ദ്രത്തിന്‍റെ നടപടി. അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തേക്ക് അധികമായി നാലായിരം സൈനികരെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ കരുതലുകള്‍ നടപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Intro:Body:

https://www.dnaindia.com/india/report-yamraj-to-save-lives-western-railway-finds-a-quirky-way-to-discipline-people-walking-on-tracks-in-mumbai-2800625

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.