ETV Bharat / bharat

രാമജന്മഭൂമി; 70 വർഷത്തെ തർക്കത്തിന് പരിസമാപ്തി

1885ൽ കോടതിയിൽ എത്തിയ തർക്കം, 2019 നവംബർ ഒമ്പതിലെ സുപ്രീം കോടതിയുടെ ചരിത്ര വിധിയിലൂടെയാണ് അവസാനമാകുന്നത്. അയോധ്യ തർക്കത്തിന്‍റെ നാൾവഴി പരിശോധിക്കാം.

Ayodhya  events  ground-breaking ceremony  Ram Mandir  Narendra Modi  ETV Bharat  Ayodhya Timeline
രാമജന്മഭൂമി; 70 വർഷത്തെ തർക്കത്തിന് പരിസമാപ്തി
author img

By

Published : Aug 3, 2020, 5:32 PM IST

ലക്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ചടങ്ങിന് രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. 70 വർഷത്തെ തർക്കത്തിനൊടുവിൽ, 2019 നവംബർ ഒമ്പതിനാണ് സുപ്രീം കോടതി കേസിൽ വിധി വന്നത്. അയോധ്യയിലെ നാൾ വഴിയിലൂടെ.

രാമജന്മഭൂമി; 70 വർഷത്തെ തർക്കത്തിന് പരിസമാപ്തി
  • 1885: രാമജന്മ ഭൂമി-ബാബ്‌രി മസ്ജിദ് തര്‍ക്കം ആദ്യമായി കോടതിയിലെത്തുന്നു. മഹന്ത് രഘുബീര്‍ ദാസ് ഫൈസാബാദ് ജില്ലാ കോടതിയില്‍ കെട്ടിടത്തിനു പുറത്ത് ഒരു പന്തല്‍ കെട്ടുന്നതിനായി അനുമതി ചോദിച്ചു കൊണ്ട് ഹർജി ഫയല്‍ ചെയ്യുന്നു.
  • ഡിസംബര്‍-23, 1949: വിഗ്രഹങ്ങള്‍ മുഖ്യ താഴികക്കുടത്തിനു താഴെ പ്രതിഷ്ഠിക്കുന്നതോടെ തര്‍ക്കം മുറുകുന്നു.
  • ജനുവരി-16, 1950: രാംലല്ലയില്‍ പ്രാര്‍ഥന നടത്തുന്നതിനു അവകാശം ചോദിച്ചു കൊണ്ട് ഗോപാല്‍ സിങ് വിശാരദ് ഫൈസാബാദ് ജില്ലാ കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുന്നു.
  • ഡിസംബര്‍-5, 1950: ആരാധന തുടരുന്നതിനായി മഹന്ത് പരമഹംസ രാമചന്ദ്ര ദാസ് കോടതിയില്‍ ഹർജി നല്‍കുന്നു.
  • ഡിസംബര്‍-17, 1959: തര്‍ക്കസ്ഥലം വിട്ടു കിട്ടുന്നതിനായി നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്യുന്നു.
  • ഡിസംബര്‍-18, 1961: ഉത്തരപ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം കിട്ടുന്നതിനായി കേസ് ഫയല്‍ ചെയ്യുന്നു.
  • ജൂലൈ-1, 1989: ഭഗവാന്‍ രാംലല്ല വീരജ് മാന്‍റെ പേരില്‍ അഞ്ചാമത്തെ കേസും ഫയല്‍ ചെയ്യുന്നു.
  • ഏപ്രില്‍, 2002: സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തീരുമാനിക്കുന്നതിനുള്ള വിചാരണ മൂന്നംഗ ഹൈക്കോടതി ബെഞ്ചിനു മുന്‍പാകെ ആരംഭിക്കുന്നു.
  • സെപ്റ്റംബര്‍-30, 2010: ചരിത്രപരമായ വിധിയിലൂടെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച് നല്‍കുന്നു. രാംലല്ല, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്കായി.
  • മേയ്-9, 2011: അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുന്നു.
  • മാര്‍ച്ച്-21, 2017: സുപ്രീം കോടതി തര്‍ക്കത്തിലുള്‍പ്പെട്ടവര്‍ തമ്മില്‍ കോടതിക്ക് പുറത്ത് കേസ് പരിഹരിക്കണമെന്ന് നിര്‍ദേശിക്കുന്നു.
  • ഡിസംബര്‍-5, 2017: സിവില്‍ ഹർജികള്‍ 2018 ഫെബ്രുവരി എട്ടിന് കേള്‍ക്കുവാന്‍ സുപ്രീം കോടതി തീരുമാനിക്കുന്നു.
  • ഫെബ്രുവരി-8, 2018: അയോധ്യ തര്‍ക്കത്തെ ഒരു ഭൂമി തര്‍ക്ക കേസ് മാത്രമായി കാണണമെന്ന് സുപ്രീം കോടതി കേസില്‍ ഉള്‍പ്പെട്ടവരോടെല്ലാം ആവശ്യപ്പെടുന്നു.
  • മേയ്-9, 2019: മൂന്നംഗ മദ്ധ്യസ്ഥ പാനല്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
  • ഒക്‌ടോബര്‍-16, 2019: അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി വെക്കുന്നു.
  • ഒക്‌ടോബര്‍-16, 2019: 40 ദിവസത്തെ വിചാരണകള്‍ക്ക് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ കേസ് മാറ്റി വെക്കുന്നു.
  • നവംബര്‍-9, 2019: സുപ്രീം കോടതി ഏറെ കാലം നീണ്ട ഭൂമി തര്‍ക്കം അവസാനിപ്പിക്കുന്നു. ഏകകണ്ഠമായ തീരുമാനത്തിലൂടെ അഞ്ചംഗ ബെഞ്ച് തര്‍ക്ക സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ഹിന്ദു സംഘടനകൾക്ക് നൽകി. മറ്റൊരു സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്ന് ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.