ETV Bharat / bharat

അയോധ്യ കേസ്: വാദം പൂര്‍ത്തിയാക്കാനൊരുങ്ങി സുപ്രീം കോടതി

പരാതിക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹിക്കാമെന്നും കോടതി പറഞ്ഞു. ചര്‍ച്ച രഹസ്യമായി നടത്തുമെന്നും കോടതി വ്യക്തമാക്കി. കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സുപ്രിം കോടതി
author img

By

Published : Sep 18, 2019, 1:04 PM IST

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18നുള്ളില്‍ പൂര്‍ത്തിയാകുമെന്ന് സുപ്രീംകോടതി. പരാതിക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹിക്കാമെന്നും ചര്‍ച്ച രഹസ്യമായി നടത്തുമെന്നും കോടതി വ്യക്തമാക്കി. കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ കോടതി തയ്യാറാണ്. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേള്‍ക്കല്‍ നടക്കുന്നതിനോടൊപ്പം തന്നെ മധ്യസ്ഥ ചര്‍ച്ചകൾ തുടരാമെന്നും കോടതി വ്യക്തമാക്കി.

മധ്യസ്ഥ ചര്‍ച്ച തുടരാനുള്ള അനുമതി തേടിക്കൊണ്ട് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അധ്യക്ഷതയിലുള്ള മധ്യസ്ഥ സമിതി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, മധ്യസ്ഥ നടപടികള്‍ തുടരാമെന്നും അത് ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങളെ ബാധിക്കുകയില്ലെന്നും വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളിലൂടെ സൗഹാര്‍ദ്ദപരമായ തീരുമാനത്തിലെത്താന്‍ സാധിച്ചാല്‍ അക്കാര്യം സുപ്രീംകോടതിയെ അറിയിക്കാമെന്നും ഭരണഘടനാ ബെഞ്ച് പറഞ്ഞു.

നവംബര്‍ 17നോ അതിനു മുമ്പുള്ള ദിവസങ്ങളിലോ കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നവംബര്‍ 17 നാണ് ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിനു മുമ്പ് കേസിന്‍റെ വിധി പ്രസ്താവം നടന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ച് ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.