ETV Bharat / bharat

അയോധ്യ തര്‍ക്ക ഭൂമി കേസ് ; അന്തിമവാദത്തിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ - SC sets 5PM deadline

2010 ലെ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ വിവിധ കക്ഷികള്‍ നല്‍കിയ 14 അപ്പീലുകളിലാണ് സുപ്രീം കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്

അയോധ്യ തര്‍ക്ക ഭൂമി കേസ് ; വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും
author img

By

Published : Oct 16, 2019, 12:55 PM IST

Updated : Oct 16, 2019, 4:02 PM IST

ന്യൂഡല്‍ഹി : അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഭൂപടം കീറി കളയണമെങ്കിൽ ആവാം എന്ന് കോടതി പറഞ്ഞതോടെ രാമ ജന്മഭൂമി എവിടെയെന്ന് പറയുന്ന ഭൂപടം സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ വലിച്ചു കീറി . ഹിന്ദു മഹാസഭ നല്‍കിയ ഭൂപടമാണ് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ വലിച്ചു കീറിയത്. ഈ രീതി ആണെങ്കിൽ എങ്ങനെ മുന്നോട്ട് പോകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ചീഫ് ജസ്റ്റിസ് രഞ്‌ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വാദം കേള്‍ക്കല്‍ തുടരും. കേസിലെ നിര്‍ണായക വിധിക്കായി കാത്തിരിക്കുകയാണ് രാജ്യം. വിഷയത്തില്‍ രഞ്‌ജന്‍ ഗൊഗോയ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് ആദ്യ 45 മിനിറ്റ് ഹിന്ദു വിഭാഗങ്ങളുടെയും തുടര്‍ന്ന് മുസ്ലീം വിഭാഗങ്ങളുടെയും കേസിലുള്‍പ്പെട്ട കക്ഷികളുടെയും വാദം കേള്‍ക്കാന്‍ അനുവാദം നല്‍കിയിരുന്നു . ഒക്‌ടോബര്‍ പതിനെട്ടിന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. 2010 ലെ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ വിവിധ കക്ഷികള്‍ നല്‍കിയ 14 അപ്പീലുകളിലാണ് സുപ്രീം കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. 2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോരയ്ക്കും രാം ലീലയ്ക്കും തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/ayodhya-case-enters-final-day-as-sc-sets-5pm-deadline-to-end-hearing/na20191016105613046

Conclusion:
Last Updated : Oct 16, 2019, 4:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.