ETV Bharat / bharat

ആണവ ദുരന്തത്തേക്കാൾ അപകടമാണ് പ്ലാസ്റ്റിക് - plastic ban and govt policies

1000 വർഷത്തോളം ആയുസുള്ള പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒരുപോലെ പ്രവർത്തിക്കണം

ആണവ ദുരന്തത്തേക്കാൾ അപകടകരമാണ് പ്ലാസ്റ്റിക്
author img

By

Published : Oct 5, 2019, 8:01 PM IST

ഹൈദരാബാദ്: രാജ്യം മുഴുവൻ ഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ച വേളയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സങ്കൽപ് യാത്രയിൽ നൽകിയ സന്ദേശം പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. ഗാന്ധിയന്‍ ആശയങ്ങള്‍ ഉദാഹരണമായി എടുത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്(സിംഗിൾ യൂസ് പ്ലാസ്‌റ്റിക്) നിരോധിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഒക്ടോബർ 2 മുതൽ സൗത്ത് സെൻട്രൽ റെയിൽവേ 50 മൈക്രോൺ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ലോക്സഭ, സെക്രട്ടേറിയറ്റ്, എയർ ഇന്ത്യ, ഒഡീഷ സർക്കാർ എന്നിവർ പ്ലാസ്‌റ്റിക് നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു.സിക്കിം, നാഗാലാൻഡ്, ദില്ലി, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിച്ചു.

എന്നാൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ വൈകുന്നത് ആളുകൾക്കിടയിൽ കൃത്യമായ അവബോധമില്ലാത്തതിനാലാണ്. സിക്കിമിലെ പൗരന്മാരുടെ പരിസ്ഥിതി സംരക്ഷണത്തിലുള്ള സജീവ പങ്കാളിത്തമാണ് രണ്ട് പതിറ്റാണ്ടായി സിക്കിം പ്ലാസ്റ്റിക് മുക്തമായി തുടരുന്നതിന് കാരണം.കഴിഞ്ഞ 7 പതിറ്റാണ്ടിനിടയിൽ 830 കോടി ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെട്ടു.ഇതിൽ 60 ശതമാനത്തോളം ഇപ്പോഴും കരയിലും വെള്ളത്തിലും വിവിധ രൂപങ്ങളിൽ നിലനിൽക്കുന്നു.
ഇന്ത്യയിൽ പ്രതിവർഷം 95 ലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു, അതിൽ 40 ശതമാനം ശേഖരിക്കപ്പെടാതെ അവശേഷിക്കുകയാണ്. സർവേ പ്രകാരം, പാക്കിങിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ 43 ശതമാനവും ഡിസ്പോസിബിൾ പ്ലാസ്റ്റിക് ആണ്.മണ്ണിലും വെള്ളത്തിലും കിടക്കുന്ന പ്ലാസ്റ്റിക് നാരുകൾ മനുഷ്യ ഡിഎൻ‌എയിൽ പരിവർത്തനങ്ങൾക്ക് കാരണമാകുമെന്ന് വിവിധ പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ, ശുചീകരണ സംവിധാനങ്ങളുടെ തകരാറുകൾ, കടലാമകൾ പോലുള്ള വിവിധ ജീവിവർഗ്ഗങ്ങളുടെ വംശനാശം മുതലായവക്കുള്ള പ്രധാന കാരണം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

ആണവ ദുരന്തത്തേക്കാൾ അപകടകരമാണ് 1000 വർഷത്തോളം ആയുസുള്ള പ്ലാസ്റ്റിക്. പ്ലാസ്‌റ്റിക് ഉപയോഗം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് 5 വർഷം മുമ്പ് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇതിനായി കാര്യമായി പ്രവർത്തിച്ചിരുന്നില്ല. ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ പ്ലാസ്റ്റിക് വിതരണത്തിലും ഉൽപാദനത്തിലും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടുണ്ട്.മാലിന്യ സംസ്കരണത്തിൽ തായ്‌ലൻഡ്, ഓസ്‌ട്രേലിയ, അയർലന്‍ഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളെ ഇന്ത്യക്ക് മാതൃകയാക്കാവുന്നതാണ്.പ്ലാസ്‌റ്റിക് നിയന്ത്രണത്തിന്‍റെ നൂതന രീതികൾ ജപ്പാൻ പരീക്ഷിക്കുന്നുണ്ട്. പ്ലാസ്റ്റിക് പുനരുപയോഗം ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയ രാഷ്ട്രമെന്ന നിലയിൽ സ്വീഡൻ ഇതിനകം അംഗീകാരങ്ങൾ നേടികഴിഞ്ഞു.
ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉള്ള ഇന്ത്യ പ്ലാസ്റ്റിക് പുനരുപയോഗത്തിനുള്ള പുതിയ രീതികൾ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകൾക്ക് നികുതി ഇളവുകൾ നൽകാനുള്ള സാധ്യത സർക്കാർ പരിശോധിക്കണം.റോഡുകളും പവർ ജനറേറ്ററുകളും നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഫലപ്രദമായ പ്ലാസ്റ്റിക് റീസൈക്ലിംഗിന്‍റെ ഉദാഹരണങ്ങളാണ്. പ്ലാസ്റ്റിക് നിരോധനത്തിന് നേതൃത്വം നൽകാൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യ ഇത്തരം കണ്ടുപിടുത്തങ്ങൾക്ക് വഴിയൊരുക്കണം. പ്രബുദ്ധമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനൊപ്പം സ്കൂൾ പാഠ്യപദ്ധതിയിലൂടെ ഈ അപകടത്തെക്കുറിച്ച് അടുത്ത തലമുറയെ ബോധവാന്മാരാക്കേണ്ടത് കാലത്തിന്‍റെ ആവശ്യകതയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.