ETV Bharat / bharat

അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്‌താവനകൾ പാടില്ലെന്ന് നരേന്ദ്ര മോദി

നവംബര്‍ പതിനേഴിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പ്രഖ്യാപിക്കുക.

അയോധ്യ വിഷയത്തില്‍ അനാവശ്യമായ പ്രസ്‌താവനകൾ ഒഴിവാക്കണം : നരേന്ദ്ര മോദി
author img

By

Published : Nov 7, 2019, 8:48 AM IST

Updated : Nov 7, 2019, 8:54 AM IST

ന്യൂഡല്‍ഹി : അയോധ്യ വിഷയത്തില്‍ അനാവശ്യമായ പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ച മന്ത്രിമാരുമായി അയോധ്യ വിഷയം ചര്‍ച്ചചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ പതിനേഴിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറയാനിരിക്കുകയാണ്.

ഒക്‌ടോബര്‍ 27-ന് നടന്ന മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ അയോധ്യ വിഷയം പ്രദിപാതിച്ചപ്പോൾ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും ജനങ്ങളും എങ്ങനെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി വരാനിരിക്കെ പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കിയതെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. അയോധ്യ വിഷയത്തില്‍ പ്രസ്‌താവനകളൊന്നും പാടില്ലെന്നും സമാധാനപരമായ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതി വിധി ആരുടേയും ജയമായോ തോല്‍വിയായോ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനായി പാര്‍ട്ടി എംപിമാര്‍ അവരുടെ മണ്ഡലങ്ങൾ സന്ദര്‍ശിക്കണമെന്ന് ബിജെപി പറഞ്ഞതിന്‍റെ തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/avoid-unnecessary-statements-on-ayodhya-maintain-harmony-pm-to-ministers/na20191106233709988

Conclusion:
Last Updated : Nov 7, 2019, 8:54 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.