മുംബൈ: മുംബൈയിലെ ദൈനംദിന കൊവിഡ് വളർച്ചാ നിരക്ക് കുറഞ്ഞതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ജൂൺ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം കൊവിഡ് കേസുകളുടെ ശരാശരി വളർച്ച എട്ട് ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറഞ്ഞതായി ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎംസിയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു മാസത്തിൽ, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 22നാണ്. 1739 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറഞ്ഞത് 404 കേസുകൾ മെയ് 13ന് രേഖപ്പെടുത്തി. നിരന്തരമായ സ്ക്രീനിങ്ങ് പരിശോധനകൾ, കോൺടാക്റ്റ് ട്രെയ്‌സിങ്, എന്നിവ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിൽ സഹായിക്കുന്നതായും അധികൃതർ പറഞ്ഞു.
മുംബൈയിൽ കൊവിഡ് വളർച്ചാ നിരക്ക് കുറഞ്ഞതായി ബിഎംസി അധികൃതർ - ബിഎംസി
ജൂൺ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം കൊവിഡ് കേസുകളുടെ ശരാശരി വളർച്ച എട്ട് ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറഞ്ഞതായി ബിഎംസി ഉദ്യോഗസ്ഥർ.