ETV Bharat / bharat

കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍ ആഗസ്റ്റ്‌ 15നകം പുറത്തിറക്കുകയെന്നത് അസാധ്യമെന്ന് ഇന്ത്യ അക്കാദമി ഓഫ്‌ സയന്‍സ് - ന്യൂഡല്‍ഹി

മനുഷ്യരില്‍ വാക്‌സിന്‍ ഉപയോഗിക്കേണ്ടതിന് ഘട്ടം ഘട്ടമായ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്

COVID-19 vaccine  ICMR  Indian Academy of Sciences  IASc  COVID 19 news  ഇന്ത്യ അക്കാദമി ഓഫ്‌ സയന്‍സ്  Indian Academy of Sciences  കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍  ന്യൂഡല്‍ഹി  COVID-19
കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍ ആഗസ്റ്റ്‌ 15നകം പുറത്തിറക്കുകയെന്നത് അസാധ്യമെന്ന് ഇന്ത്യ അക്കാദമി ഓഫ്‌ സയന്‍സ്
author img

By

Published : Jul 6, 2020, 5:56 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍ ആഗസ്റ്റ് 15നകം പുറത്തിറക്കുകയെന്നത് അസാധ്യമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ്‌ സയന്‍സസ്. കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍ അടിയന്തര ആവശ്യമാണെങ്കിലും മനുഷ്യരില്‍ വാക്‌സിന്‍ ഉപയോഗിക്കേണ്ടതിന് ഘട്ടം ഘട്ടമായ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭരണകൂടതലത്തില്‍ അംഗീകാരങ്ങൾ ത്വരിതപ്പെടുത്താൻ കഴിയുമെങ്കിലും പരീക്ഷണത്തിന്‍റെയും ഡാറ്റാ ശേഖരണത്തിന്‍റെയും ശാസ്‌ത്രീയ പ്രക്രിയകൾക്ക് സ്വാഭാവിക സമയപരിധിയുണ്ടെന്നും അതില്‍ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും സംഘടന പറഞ്ഞു. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് 15നകം പൊതുജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുമെന്ന ഐസിഎംആറിന്‍റെ കത്തിനെ പരാമര്‍ശിച്ചാണ് ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ശാസ്‌ത്രജ്ഞ സംഘം പ്രസ്‌താവനയിറിക്കിയത്. ഐസിഎംആറും ഭാരത് ബയോടെക്‌ ഇന്ത്യ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് കൊവിഡ്‌ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.